11:27pm 07 September 2026
NEWS
ട്രെയിനിൽ കഞ്ചാവും എംഡിഎംഎയും അടങ്ങിയ ബാ​ഗ് ഉപേക്ഷിച്ചനിലയിൽ
12/11/2025  07:53 PM IST
nila
ട്രെയിനിൽ കഞ്ചാവും എംഡിഎംഎയും അടങ്ങിയ ബാ​ഗ് ഉപേക്ഷിച്ചനിലയിൽ

ചെങ്ങന്നൂർ റയിൽവേ സ്റ്റേഷൻ വഴി കൊച്ചുവേളിക്ക്  പോകുന്ന 22113 ട്രെയിൻ്റെ പുറകിലെ ജനറൽ കോച്ചിൽ സംശയാസ്പദമായ രീതിയിൽ ആളില്ലാത്ത നിലയിൽ കണ്ട ബാഗിൽ നിന്നും കഞ്ചാവും എംഡിഎംഎയും അടങ്ങിയ പൊതിക്കെട്ട് ഉള്ള ബാഗ്  കണ്ടെടുത്തു. ഇവ തുക്കിക്കൊടുക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തിട്ടുണ്ട്. പരിശോധനക്കെത്തിയ ഉദ്ധ്യോഗസ്ഥരെക്കണ്ട് ഭയന്ന ആരോ ബാഗ് ഉപേക്ഷിച്ച് കടന്നതായിരിക്കാം എന്നാണ് സംശയം.

തിരുവനന്തപുരം ആർ പി എഫ് ക്രൈം ഇന്റെലിജൻസ് ബ്രാഞ്ച്, അർ പി എഫ്, ചെങ്ങന്നൂർ, എക്സൈസ് ചെങ്ങന്നൂർ എന്നിവർ  സംയുക്തമായി നടത്തിയ പരിശോധനയിലാണ്  കഞ്ചാവും, എം ഡി എം എയും കണ്ടെടുത്തത്. കണ്ടെടുത്ത ലഹരി പദാർത്ഥങ്ങൾക്ക്  വിപണിയിൽ 6.5 ലക്ഷത്തിൽപ്പരം രൂപ മാർക്കറ്റ് വിലവരും. പഴയതുണിക്കെട്ടുകളിലും പെയിൻ്റ് ബക്കറ്റിനുള്ളിലും മുൻപ്  ഇത്തരത്തിൽ കഞ്ചാവ് കടത്താനുള്ള ശ്രമം  ആർ പി എഫ് ക്രൈം ഇൻ്റെലിജൻസ് ബ്രാഞ്ച് നേരത്തെ കണ്ടെത്തി പ്രതികളെ പിടികൂടിയിട്ടുണ്ട്.. തിരുവോണ സമയത്ത് ക്രിക്കറ്റ് ബാറ്റിനുള്ളിൽ 15 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച  ബംഗാൾ സ്വദേശിയെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ  ഇതേ സംഘമാണ് പിടികൂടിയത്.

ആർ പി എഫ് തിരുവനന്തപുരം ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫയുടെ പ്രത്യേക നിർദേശത്താൽ ആർ പി എഫ്
ചെങ്ങന്നൂർ ഇൻസ്പെക്ടർ വി.ടി ദിലീപ്,, ക്രൈം ഇൻ്റലിജൻസ് സർക്കിൾ ഇൻസ്പെക്ടർ ജിപിൻ  എ ജെ എന്നിവരുടെ മേൽനോട്ടത്തിൽ  ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. സജീവ്, ജോഷി ജോൺ, ആർ പി എഫ് ക്രൈം ഇൻ്റലിജൻസ് ഉദ്യോഗസ്ഥരായ പ്രെയ്സ് മാത്യു, ഫിലിപ്സ് ജോൺ, ആർ ഗിരി കുമാർ, എസ് വി ജോസ്,  ജി. വിപിൻ,അബ്ദുൾ റഫീക്ക്, വിജയലക്ഷ്മി,  എന്നിവരുൾപ്പെട്ട  സംഘമാണ് ലഹരി പദാർത്ഥങ്ങൾ  കണ്ടെടുത്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.